ലഹരി വിരുദ്ധ സദസ് - Image 1
ലഹരി വിരുദ്ധ സദസ് - Image 2
ലഹരി വിരുദ്ധ സദസ് - Image 3
ലഹരി വിരുദ്ധ സദസ് - Image 4
ലഹരി വിരുദ്ധ സദസ് - Image 5
ലഹരി വിരുദ്ധ സദസ് - Image 6
ലഹരി വിരുദ്ധ സദസ് - Image 7
ലഹരി വിരുദ്ധ സദസ് - Image 8
1 / 8
Club Operations and Management
March 2, 2025

ലഹരി വിരുദ്ധ സദസ്

By admin

ബാപ്പുജി കൽക്കുഴി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൽക്കുഴി ഗ്രൗണ്ടിൽ "ലഹരി വിരുദ്ധ സദസ്" സംഘടിപ്പിച്ചു.

ബാപ്പുജി കൽക്കുഴി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൽക്കുഴി ഗ്രൗണ്ടിൽ "ലഹരി വിരുദ്ധ സദസ്" സംഘടിപ്പിച്ചു. വരന്തരപിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാപ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ ജദീർ പി എം ക്ലാസ്സെടുത്തു, ഫോറെസ്റ്റ് ഓഫീസർ ശരത് മോഹൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ഇഞ്ചക്കുണ്ട് ലൂർദ്മാത ചർച്ച് വികാരി സെബിൻ ഏടാട്ടുകാരൻ ലഹരിവിരുദ്ധ ജ്വാല തെളിയിക്കുകയും ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ഗോപാലൻ സി കെ അധ്യക്ഷനായി. പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, ഔസപ്പ് ചെരടായി, ജോഷി എം പി, ബിനോയ്‌ ഞെരിഞ്ഞാമ്പിള്ളി,സലീഷ് കരോടൻ എന്നിവർ സംസാരിച്ചു. രാജു ഞെരിഞ്ഞാമ്പിള്ളി സ്വാഗതവും അഭിജിത്ത് സി എം നന്ദിയും പറഞ്ഞു.