


കേരളോൽസവം ഫുട്ബോൾ ടൂർണമെന്റ്
🌸 പ്രിയപ്പെട്ടവരേ, 🌸 കഴിഞ്ഞ രണ്ടു ആഴ്ചകൾ നമ്മുടെ ക്ലബ്ബിന് മികച്ച അനുഭവങ്ങളായിരുന്നു,
🌸 പ്രിയപ്പെട്ടവരേ, 🌸 കഴിഞ്ഞ രണ്ടു ആഴ്ചകൾ നമ്മുടെ ക്ലബ്ബിന് മികച്ച അനുഭവങ്ങളായിരുന്നു, സ്വന്തം തിരക്കുകളും കാര്യങ്ങളും മാറ്റി വച്ച്, ക്ലബ്ബിന്റെ ഓണാഘോഷം,സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് ടൂർണമെന്റിലെ ഫൈനൽ വരെയുള്ള മത്സരങ്ങൾ, കേരളോൽസവം ഫുട്ബോൾ ടൂർണമെന്റ് സംഘാടനം, ദൈന്യ ദിന പ്രവർത്തനങ്ങൾ തുടങ്ങി എല്ലാം സമർപ്പണത്തോടും ഏകോപനത്തോടും വിജയകരമായി നടത്തിയ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയാണ്. 💐 🏆 ബാപ്പുജി കൽക്കുഴി ഫുട്ബോൾ ടീം തുടർച്ചയായി രണ്ട് ഫൈനലുകളിൽ എത്തി പ്രകടിപ്പിച്ച മികവും പരിശ്രമവും നമ്മൾക്ക് ആവേശം പകരുന്നതാണ് അതുപോലെ തന്നെ, കേരളോൽസവം ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ സിറ്റി പുലിക്കണ്ണി ടീമിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ⚽🎉 @citypulikkanny ഈ വിജയങ്ങളുടെയും പ്രവർത്തനങ്ങളുടെയും ശക്തിയും പ്രചോദനവും, ഞങ്ങളുടെ മുന്നേ നടന്നവർ കാണിച്ച വഴികളും കൽക്കുഴിയിലെ ഓരോരുത്തരുടെയും ഒരുമയും സ്നേഹവും സഹകരണവുമാണ്. ✨ ഈ അവസരത്തിൽ വരന്തരപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു. ശ്രീമതി കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് TG അശോകൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, വാർഡ് മെമ്പർമാരായ റഷീദ് വെട്ടിങ്ങപാടം, അജിത സുധാകരൻ, ഷൈജു പട്ടിക്കാട്ടുകാരൻ, പുഷ്പക്കാരൻ ഒറ്റാലി, പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് VH, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഔസപ്പ് ചെരടായി, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലൻ സി. കെ, ക്ലബ്ബിന്റെ രക്ഷാധികാരികളായ ശ്രീനിവാസൻ കെ. കെ., ഷാജി എൻ. സി., ജോയ്സൻ എൻ. എ. തുടങ്ങി ക്ലബ്ബിനോടും പ്രവർത്തനങ്ങളോടും എന്നും സ്നേഹവും പിന്തുണയും നൽകി വരുന്ന എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. #footballtime #Keralotsavam #kalkuzhy #muniyattukunnu #varandharappilly #bappujikalkuzhy